കൊവിഡ് 19: അമ്പലമുകള്‍ ബിപിസിഎല്‍ പ്ലാന്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

കൊച്ചിയിലെ അമ്പലമുകള്‍ ബിപിസിഎല്‍ പ്ലാന്റില്‍ കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി നിയന്ത്രണം ഏര്‍പെടുത്തി. ജാഗ്രതാ നിര്‍ദേശം ലംഘിക്കുന്നുവെന്ന പരാതിയിലാണ് ജില്ലാ കളക്ടര്‍ ഇടപെട്ടത്. പെട്രോ കെമിക്കല്‍ പ്ലാന്റിലെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വയ്ക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. തൊഴിലാളികള്‍ക്ക് വൈദ്യ പരിശോധന നിര്‍ബന്ധമാക്കി. മൂവായിരത്തോളം തൊഴിലാളികളാണ് പെട്രോ കെമിക്കല്‍ പ്ലാന്റില്‍ ദിനേനയെത്തുന്നത്.

വൈറസ് വ്യാപന സാധ്യത മുന്നില്‍ കണ്ടുള്ള യാതൊരു മുന്‍കരുതല്‍ നടപടിയും കമ്പനി സ്വീകരിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടിരുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്നലെ 15 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 59,295 പേരാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്ത് 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.

അതില്‍ മൂന്ന് പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

Story Highlights: coronavirus, bpcl,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top