കൊവിഡ് 19 : ആശുപത്രികളില്‍ ആവശ്യമായ ബെഡ്ഷീറ്റുകള്‍ വ്യവസായ വകുപ്പ് ലഭ്യമാക്കും

സംസ്ഥാനത്ത് ആശുപത്രികളില്‍ കൊവിഡ് 19 രോഗികള്‍ക്ക് ആവശ്യമായ ബെഡ്ഷീറ്റുകള്‍ വ്യവസായ വകുപ്പ് ലഭ്യമാക്കും. വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

നിലവില്‍ കൊവിഡ് 19 രോഗികള്‍ ഉപയോഗിച്ച ബെഡ്ഷീറ്റുകളും മറ്റും നശിപ്പിച്ച് കളയുകയാണ് ചെയ്യുന്നത് ഈ സാഹചര്യത്തില്‍ ബെഡ്ഷീറ്റുകളും മറ്റും കൂടുതലായി ആവശ്യമാണ്. വ്യവസായ വകുപ്പിന് കീഴിലെ കൈത്തറി, ഖാദി മേഖലകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നാണ് ആശുപത്രികള്‍ക്ക് ആവശ്യമായ ബെഡ്ഷീറ്റുകള്‍, തോര്‍ത്ത് തുടങ്ങിയവ ലഭ്യമാക്കുക.

Story Highlights- department of industries, bedsheets, hospitalsts, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top