Advertisement

ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസുകൾക്ക് വിലക്ക്

March 23, 2020
Google News 1 minute Read

ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസുകൾക്ക് വിലക്ക്. നാളെ അർധരാത്രി മുതൽ സർവീസുകൾ ഉണ്ടാകില്ല. കാർഗോ വിമാനങ്ങൾക്ക് നിയന്ത്രണമില്ല.

ചൊവ്വാഴ്ച അർധരാത്രി 11.59 ഓടെ വിമാനങ്ങൾ ലാൻഡ് ചെയ്യണമെന്നത് കണക്കാക്കി വേണം എയർലൈനുകൾ സർവീസ് ക്രമീകരിക്കാനെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 415 ആയി. കൊറോണ ബാധിച്ച് എട്ട് പേരാണ് ഇതുവരെ ഇന്ത്യയിൽ മരിച്ചത്. ഇതിന് പിന്നാലെയാണ് നിലവിൽ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇതിന് പുറമെ രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here