ജനതാ കര്‍ഫ്യൂ ദിനത്തില്‍ ആളുകളെ തടഞ്ഞു നിര്‍ത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ച സംഭവം; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്

ജനതാ കര്‍ഫ്യൂ ദിനത്തില്‍ വഴിയാത്രക്കാരെ തടഞ്ഞ് നിര്‍ത്തി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്. ജില്ലയിലെ ഓണ്‍ലൈന്‍ സ്ഥാപനമായ പത്തനംതിട്ട മീഡിയ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനത്തിനെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും എസ്പിക്കും പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

പത്തനംതിട്ട നഗരത്തിലെ സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി പോകുന്ന ആളുകളെ തടഞ്ഞു നിര്‍ത്തിയാണ് ഇയാള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ലൈവ് വീഡിയോയിലൂടെ ഇയാള്‍ ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആളുകളോട് ‘എവിടെ പോവുകയാണ്?’, ‘ഇന്ന് ജനതാ കര്‍ഫ്യൂ ആണെന്നറിയില്ലേ?’, ഒരു ദിവസം നിങ്ങള്‍ക്ക് വീട്ടിലിരിക്കാന്‍ പറ്റില്ലേ?’ തുടങ്ങിയ ചോദ്യങ്ങളുമായി ഇയാള്‍ തട്ടിക്കയറുകയായിരുന്നു. വീഡിയോയുടെ അവസാനം ഒരാള്‍, ‘താങ്കള്‍ എന്തുകൊണ്ട് വീട്ടില്‍ ഇരിക്കുന്നില്ല?’ എന്ന മറുചോദ്യം ഇയാളോട് ചോദിക്കുന്നതും കാണാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top