Advertisement

കൊവിഡ് 19: പാല്‍, പത്രം വിതരണക്കാര്‍ ഗ്ലൗസ് ധരിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍

March 23, 2020
Google News 1 minute Read

പാല്‍, പത്രം വിതരണക്കാര്‍ കൊറോണ പ്രതിരോധത്തിനായി ഗ്ലൗസ് ധരിക്കുകയും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. അതേസമയം, ശ്രീചിത്രയിലെ ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടേതുള്‍പ്പടെ തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും ഒടുവില്‍ ലഭിച്ച 67 കൊവിഡ് 19 പരിശോധനാ ഫലവും നെഗറ്റീവാണ്. ജില്ലയില്‍ 4870 പേര്‍ വീടുകളിലും 53 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊവിഡ് 19 സ്ഥിരീകരിച്ച വര്‍ക്കലയിലെ ഇറ്റാലിയന്‍ പൗരനുമായും, ശ്രീചിത്രയിലെ ഡോക്ടറുമായും സമ്പര്‍ക്കം പുലര്‍ത്തിയവരുമുള്‍പ്പെടെ 67 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ജില്ലയില്‍ ഇത് ആശ്വാസം പകരുന്നുണ്ടെങ്കിലും കൊവിഡ് നിരീക്ഷണത്തിലുള്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.
പരിശോധനയ്ക്കയച്ച 689 സാമ്പിളുകളില്‍ 531 എണ്ണവും നെഗറ്റീവാണ്.

35 സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും. ജില്ലയിലെ 73 പഞ്ചായത്തുകള്‍, നാല് മുന്‍സിപ്പാലിറ്റികള്‍, തിരുവനന്തപുരം കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നുമായി കൊവിഡ് 19 പ്രതിരോധത്തിന് പതിനാറായിരത്തോളം ഫീല്‍ഡ് ലെവല്‍ വോളന്റയര്‍മാര്‍ സജ്ജമായതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സര്‍വ സന്നാഹങ്ങളും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും സജ്ജമാക്കി.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here