Advertisement

കോഴിക്കോട് രണ്ട് പേർക്ക് കൂടി കൊവിഡ്; സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 93 ആയി

March 23, 2020
Google News 1 minute Read

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോടാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് പേരും ദുബായിൽ നിന്ന് വന്നവരാണ്. കോഴിക്കോട് ജില്ലാ കളക്ടറാണ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

കൊവിഡ് 19 സ്ഥിതീകരിച്ച മൂന്നാമത്തെ വ്യക്തി മാർച്ച് 17ന് ഇൻഡിഗോ എയർലൈൻസിൽ 6ഇ: 89 ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 10.15ന് എത്തിയിരുന്നു.11 മണിക്ക് വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ വാഹനത്തിൽ വീട്ടിലേക്ക് പോയ ഇയാൾ ഐസോലേഷനിൽ തന്നെ കഴിയുകയായിരുന്നു. അന്ന് രാത്രി 8 മണിക്കും 8.30 നും ഇടയിൽ സ്വന്തം വാഹനത്തിൽ നാദാപുരം ഗവൺമെന്റ് ഹോസ്പിറ്റലിൽ ചികിത്സതേടി. അവിടെ നിന്ന് ഡോക്ടർ പരിശോധിച്ച് മരുന്ന് നൽകിയതിനു ശേഷം വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ നിർദേശിച്ചു. നിർദേശപ്രകാരം രോഗി പതിനേഴാം തീയതി മുതൽ 21 തീയതി വരെ വീട്ടിൽ ഐസൊലേഷനിലായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് 21 ആം തിയതി മെഡിക്കൽ കോളജിൽ ചികിത്സ തേടുകയും അവിടെ നിന്ന് ഉടൻ തന്നെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.

Read Also : കൊവിഡ് 19 : എറണാകുളത്ത് രണ്ട് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

കോവിഡ് 19 സ്ഥിരീകരിച്ച നാലാമത്തെ വ്യക്തി മാർച്ച് 20ന് എയർ ഇന്ത്യ വിമാനത്തിൽ (AI 906) ദുബായിൽ നിന്നും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 4.30ന് എത്തിച്ചേർന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാവിലെ 5.30ന് ചെന്നൈയിലെത്തി. രാവിലെ 5.30 മുതൽ രാത്രി 8 മണി വരെ സുഹൃത്തിന്റെ വാടക വീട്ടിൽ കഴിഞ്ഞു. രാത്രി 8.00 നും 8.30നും ഇടയിൽ എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്നു. രാത്രി 8.30 നുള്ള ചെന്നൈ-മംഗലാപുരം മെയ്ൽ (12601) ട്രെയിനിന്റെ ബി3 കോച്ചിൽ യാത്ര ചെയ്ത 21ന് രാവിലെ 7.35ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോം നമ്പർ നാലിൽ എത്തി. റെയിൽവേ സ്റ്റേഷനിലെ കൊറോണ ഹെൽപ് ഡെസ്‌കിലെ പരിശോധനയ്ക്കു ശേഷം 108 ആംബുലൻസിൽ രാവിലെ 8 മണിയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് 19 സ്ഥിരീകരിച്ച കാസർകോട് സ്വദേശി മാർച്ച് 19 ന് എയർ ഇന്ത്യ AI 938 വിമാനത്തിൽ ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 8.30 ന് എത്തി. വിമാനത്താവളത്തിലെ നിന്നും രാവിലെ 9.30ന് 108 ആംബുലൻസ് സർവീസിൽ നേരിട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ട്രിയാജ് 3 ൽ എത്തിക്കുകയും അവിടെ നിന്ന് ഉടൻ തന്നെ കൊവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here