Advertisement

കൊവിഡ് 19 : എറണാകുളത്ത് രണ്ട് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

March 23, 2020
Google News 1 minute Read

എറണാകുളത്ത് കൊവിഡ്19 രണ്ട് പേരിൽ കൂടി സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ രോഗികളുടെ എണ്ണം പതിനഞ്ചായി. വിനോദ സഞ്ചാരത്തിനെത്തിയ യുകെ സ്വദേശിനിക്കും ഗൾഫിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കടകളിൽ ഉൾപ്പെടെ അവശ്യസാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

യുകെയിൽ നിന്നുള്ള സംഘത്തിൽപ്പെട്ട 61കാരിയായ സത്രീക്കും ദുബായിൽ നിന്നും എത്തിയ 56 വയസുകാരനുമാണ് എറണാകുളം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തി നേരത്തെ വൈറസ് സ്ഥിരീകരിച്ച യുകെ പൗരന്റെ ഭാര്യയാണ് ഇവരിൽ ഒരാൾ. ദുബായിയിൽ നിന്ന് ഇന്നലെ എമിറേറ്റ്‌സ് ഫ്‌ളൈറ്റ് വഴി കൊച്ചിയിൽ എത്തി എറണാകുളം മെഡിക്കൽ കോളജിലെ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന വ്യക്തിയാണ് എറണാകുളം സ്വദേശിയായ 56 വയസ്സുകാരൻ. രണ്ടു പേരും കളമശേരി മെഡിക്കൽ കോളജിലെ ഐസൊലേഷനിൽ ചികിൽസയിലാണ്. ഇതോടെ ജില്ലയിൽ ആകെ രോഗികളുടെ എണ്ണം പതിനഞ്ചായി. ഇതിൽ ഏഴു പേർ യുകെ സ്വദേശികളാണ്. മൂന്നു പേർ മാത്രമാണ് എറണാകുളം ജില്ലക്കാർ.

ജില്ലയിൽ ആകെ 4021 പേരാണ് നിരീക്ഷത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവർക്കായി ആധുനിക രീതിയിലുള്ള സുരക്ഷ സൗകര്യങ്ങൾ എറണാകുളത്തെ ഐസൊലേഷൻ വാർഡുകളിൽ ഒരുക്കിയിട്ടുണ്ട്. അതിനിടെ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കടകളിൽ ഉൾപ്പെടെ അവശ്യസാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറയുമെന്ന ആശങ്കയാണ് പലരെയും സാധനങ്ങൾ വാങ്ങിക്കൂട്ടാൻ പ്രേരിപ്പിക്കുന്നത്.

ജില്ലയിൽ പലയിടങ്ങളിലും സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ വൻ തിരക്കാണ്. അതിനാൽ തന്നെ ചില കടകളിലൊക്കെ അവശ്യവസ്തുക്കളുടെ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.

Story Highlights- coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here