ദൈവ തുല്യരാകുന്ന നേഴ്‌സുമാർ; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ ചിത്രത്തിനു പിന്നിൽ…

പടർന്നു പിടിക്കുന്ന കൊറോണ എന്ന മഹാമാരിയെ തുടച്ചു നീക്കാൻ സർവവും ത്യജിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട് നമുക്ക് ചുറ്റും. ഉറ്റവരെയും ഉടയവരെയും വിട്ട് സമൂഹത്തിനു വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്ന നന്മ മനസുകൾ.  നിപ കാലത്തും പ്രളയ കാലത്തും കണ്ടപോലെ സ്വയം മറന്ന് സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ. മറ്റുള്ളവരുടെ ജീവന് അത്രമേൽ വിലകൽപിക്കുന്നവർ.

അത്രമേൽ മനോഹരമായൊരു ചിത്രത്തിലൂടെ ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ് ശിൽപി, ദൈവങ്ങളുടെ ശിൽപത്തിനൊപ്പം നേഴ്‌സിന്റെ ശിൽപം കൊത്തുന്ന ചിത്രം.

ഭൂമിയിൽ നേഴ്‌സുമാർ ചെയ്യുന്ന നന്മയെ പ്രശംസിച്ച് ഗോകുൽ ദാസാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് ചിത്രം എടുത്തത്. കാൽപാദങ്ങൾ ദേവീ ശിൽപത്തിന്റെ രൂപത്തിൽ തെർമോക്കോളിൽ തയാറാക്കിയത് ശിവജിത്താണ്. തൃശൂർ സ്വദേശിനിയും നർത്തകിയുമായ മാളവിക മോഹനാണ് ചിത്രത്തിലെ മോഡൽ.

‘വലിയ പ്രശ്‌നങ്ങൾ മാറ്റിനിർത്തിയാണവർ നമ്മോട് ചിരിക്കുന്നത്……ദൈവങ്ങൾക്കൊപ്പം കാണേണ്ട വരെ ഇനിയും പ്രതിരോധത്തിലാക്കാതിരിക്കൂ….. നമ്മുടെ ഉത്തരവാദിത്ത്വം നമ്മൾ ഏറ്റെടുക്കൂ….
ഗവൺമെന്റിന്റേയും, ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ അനുസരിക്കൂ…
നമ്മൾ അതിജീവിക്കും……’ എന്ന കുറിപ്പോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Story highlight: Nurses who are like God,

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top