Advertisement

കൊവിഡ് 19 നേരിടാൻ 15000 കോടിയുടെ പാക്കേജ്

March 24, 2020
Google News 1 minute Read

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ 15000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒപ്പം ഇന്ന് അർധരാത്രി മുതൽ 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. ഈ 21 ദിവസം നിർണായകമാണെന്നും എല്ലാവരും വീടുകളിൽ തന്നെ ഇരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കൈ കൂപ്പിക്കൊണ്ടാണ് പ്രധാനമന്ത്രി ജനങ്ങളോട് വീടിനുള്ളിൽ തന്നെ കഴിയണമെന്ന് അഭ്യർത്ഥിച്ചത്. സാമൂഹിക അകലം മാത്രമാണ് വൈറസ് ബാധയെ തടയാനുള്ള വഴി. ഇന്ത്യക്കായി പ്രത്യേകിച്ച് മാർഗങ്ങൾ ഇല്ല. അന്ധവിശ്വാസങ്ങൾ പരത്തരുത്. വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുത്. ഡോക്ടർമാർ നിർദ്ദേശിക്കാത്ത മരുന്നുകൾ കഴിക്കരുത്. ഇപ്പോൾ രാജ്യത്ത് എവിടെയാണോ അവിടെത്തന്നെ കഴിയണമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കൊവിഡ് 19 ബാധയെ തടയാൻ മറ്റു വഴികളില്ലെന്നും വീടിൻ്റെ വാതിൽ അതിർത്തിയായി കരുതണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടപടി ജനങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണ്. രോഗവ്യാപനം തടയാൻ വരുന്ന 21 ദിവസം നിർണായകമാണ്. ആ ദിവസങ്ങളിൽ പുറത്തിറങ്ങുന്നത് മറക്കണം. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. ജനനങ്ങളുടെ ജീവൻ രക്ഷിക്കലാണ് പ്രധാനം. കൊവിഡ് 19 ബാധ രാജ്യം വിജയകരമായി അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ഞൂറ് കടന്നു. മുംബൈയിൽ അറുപത്തിയഞ്ചുകാരൻ മരിച്ചതോടെ മരണം പത്തായി. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നൂറ്റിയൊന്നായി. മഹാരാഷ്ട്രയിൽ പന്ത്രണ്ട് പേർ സുഖം പ്രാപിച്ചു. ഇവരെ മുംബൈയിലെ കസ്തുർബാ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കുട്ടികളുടെയും വൃദ്ധരുടെയും കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് കേന്ദ്രമന്ത്രി ഹർഷ വർധൻ പറഞ്ഞു.

Story Highlights: 15000 crores finance package to combat covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here