ആലപ്പുഴയിൽ ജനകീയ ഭക്ഷണശാല പ്രവർത്തനം ആരംഭിച്ചു

ആലപ്പുഴയിൽ ജനകീയ ഭക്ഷണശാല തുറന്നു. ‘പാഥേയം’ എന്നാണ് ജനകീയ ഭക്ഷണശാലയ്ക്ക് പേര് നൽകിയിരിക്കുന്നത്. ഇരുപത് രൂപാ നിരക്കിൽ ഇവിടെ ഉച്ചഭക്ഷണം ലഭ്യമാകും. ധനമന്ത്രി തോമസ് ഐസക്കും സ്ഥലത്ത് സന്നിഹിതനായിരുന്നു. 20 രൂപയുമായാണ് ധനമന്ത്രി എത്തിയത്. ആലപ്പുഴയിൽ 144 പ്രഖ്യാപിച്ചതിനാൽ വളരെ വളരെ ലളിതമായിരുന്നു ചടങ്ങ്.

Read Also: സന്നദ്ധ സേവനത്തിന് കൂടുതല്‍ യുവജനങ്ങള്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി

കൊറോണക്കാലത്ത് സാധാരണക്കാർക്ക് ഉണ്ടാകാൻ പോകുന്ന ഭക്ഷ്യപ്രതിസന്ധിയെ താത്കാലികമായി തടഞ്ഞുവയ്ക്കാനാണ് തണ്ണീർമുക്കത്ത് ഭക്ഷണശാല ആരംഭിച്ചത്. ജ്വാല ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഭക്ഷണശാലയുടെ പ്രവർത്തനം. സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 1000 ഭക്ഷണശാലകൾ ഓണത്തിന് മുൻപ് തുറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. വരുംവർഷത്തെ ബജറ്റിൽ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് ജനകീയ ഭക്ഷണശാലക്ക് തുക ഉൾകൊളളിച്ചിരുന്നു. ബജറ്റ് പാസാക്കിയ 24 മണിക്കൂറിനുള്ളിൽ തന്നെ ഭക്ഷണശാലയ്ക്ക് തുടക്കമിട്ടു. നിലവിൽ ഉള്ള കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തനം ആരംഭിച്ചത്. ഭക്ഷണം ആവശ്യമുള്ളവർ തലേദിവസം എട്ട് മണിക്ക് മുമ്പായി അറിയിച്ചാൽ ഭക്ഷണം വീട്ടിൽ എത്തിച്ചുകൊടുക്കുന്നതാണ്. 9633933288 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.

 

peoples restaurant started functioning alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top