ആഴ്സണൽ പരിശീലകൻ കൊവിഡ് 19 രോഗമുക്തനായെന്ന് റിപ്പോർട്ട്

കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ആഴ്സണൽ പരിശീലകൻ മൈക്കൽ അർട്ടേറ്റ രോഗവിമുക്തനായെന്ന് റിപ്പോർട്ട്. രോഗം സ്ഥിരീകരിച്ച് 11 ദിവസങ്ങൾക്കു ശേഷമാണ് അർട്ടേറ്റ രോഗമുക്തനായത്. താൻ ഭേദമായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

“എനിക്കിപ്പോൾ നല്ല ഭേദമുണ്ട്. ഞാൻ രോഗമുതനായെന്ന് എനിക്ക് തോന്നുന്നു. രോഗലക്ഷണങ്ങൾ പൂർണമായി വിട്ടുമാറി ഊർജം വീണ്ടെടുക്കാൻ എനിക്ക് മൂന്നുനാല് ദിവസങ്ങൾ എടുത്തു. ഇപ്പോൾ എനിക്ക് നല്ല സുഖമുണ്ട്. ട്രെയിനിംഗിനു ശേഷം കാറിൽ ഇരിക്കുമ്പോൾ എന്നെ ക്ലബ് അധികൃതർ വിളിച്ചു. ഒളിമ്പിയാക്കോസ് ഉടമ രോഗബാധിതനായെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തിലാണെന്നും അവർ അറിയിച്ചു. എനിക്ക് നല്ല സുഖം തോന്നുന്നില്ലെന്നും താരങ്ങളിൽ പലരും അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഞാൻ മറുപടി നൽകി. അടുത്ത ദിവസം മാഞ്ചസ്റ്റർ സിറ്റിയുമായി ഞങ്ങൾക്ക് കളി ഉണ്ടായിരുന്നു. തുറന്നു പറയാതെ ആളുകളെ അപകടത്തിൽ പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല”- അർട്ടേറ്റ പറഞ്ഞു.

ഫെബ്രുവരി 27ന് ഒളിമ്പിയാക്കോസുമായി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷമാണ് അർട്ടേറ്റ അസുഖബാധിതനായത്. ഒളിമ്പിയാക്കോസ് പ്രസിഡൻ്റ് ഉടമ ഇവാന്‍കാസ് മാരിനിക്കോസിന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആഴ്സണലിൻ്റെ 8 താരങ്ങൾ സ്വയം ഐസൊലേഷനിലായിരുന്നു. മറ്റ് ആഴ്സണൽ താരങ്ങൾക്ക് അസുഖബാധ സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ അർട്ടേറ്റ അസുഖബാധിതനാണെന്ന് വൈകാതെ കണ്ടെത്തി. ഇതേത്തുടർന്ന് ഇദ്ദേഹത്തെ ഐസൊലേഷനിലാക്കുകയായിരുന്നു.

Story Highlights: arsenal coach Mikel Arteta test negative for covid 19 report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top