Advertisement

കൊവിഡ് 19; ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി: പൊലീസ്

March 24, 2020
Google News 1 minute Read

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ്. മതിയായ കാരണം ഇല്ലാതെ യാത്രചെയ്യാന്‍ അനുവദിക്കില്ല. അവശ്യസര്‍വീസ് ആയി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് പൊലീസ് പ്രത്യേകം പാസ് നല്‍കും. കാസര്‍ഗോഡ് ജില്ലയിലെ സാഹചര്യം കണക്കിലെടുത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഐജി വിജയ് സാഖറയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് നടപടികള്‍ കര്‍ശനമാക്കാനാണ് പൊലീസ് തീരുമാനം. അടച്ചുപൂട്ടല്‍ സംബന്ധിച്ച നടപടികള്‍ ഏകോപിപ്പിക്കാന്‍ ഐജിമാര്‍, ഡിഐജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ അഞ്ചു മണി മുതല്‍ ശക്തമായ പൊലീസ് സന്നാഹം നിരത്തുകളില്‍ ഉണ്ടാകും. ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അടച്ചുപൂട്ടല്‍ നടപ്പാക്കാനാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. മതിയായ കാരണം ഇല്ലാതെ സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും.

അവശ്യസര്‍വീസ് ആയി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമേ ഇളവ് അനുവദിക്കുകയുള്ളു. ഇത്തരം ആളുകള്‍ക്ക് പൊലീസ് പ്രത്യേക പാസ് നല്‍കും. കൂടാതെ ആളുകള്‍ കൂട്ടം കൂടുന്നത് ഒരു തരത്തിലും അനുവദിക്കില്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലും, ഹോട്ടലുകളിലും പൊലീസ് നിരീക്ഷണമുണ്ടാകും. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാല് മുതിര്‍ന്ന ഓഫീസര്‍മാരടങ്ങുന്ന പ്രത്യേക സംഘത്തിനായിരിക്കും കാസര്‍ഗോഡ് ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതല.

കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി പി എസ് സാബുവിന് പുറമെ വനിതാ ബറ്റാലിയന്‍ കമന്‍ഡാന്റ് ഡി ശില്‍പ്പ, കോട്ടയം ക്രൈം ബ്രാഞ്ച് എസ്പിയും ഇപ്പോള്‍ കാസര്‍ഗോഡ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുള്ള കെ എം സാബു മാത്യു എന്നിവരാണ് സംഘത്തിലുള്ളത്.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here