കൊവിഡ് 19 : തൃശൂരില്‍ 11314 പേര്‍ നിരീക്ഷണത്തില്‍, പുതിയ പോസിറ്റീവ് കേസുകളില്ല

കൊവിഡ് 19 വൈറസ് ബാധ പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 11314 ആയി. വീടുകളില്‍ 11285 പേരും ആശുപത്രികളില്‍ 29 പേരുമാണ് നിരീക്ഷണത്തിലുളളത്. ഇന്ന് എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിശോധനയില്‍ രോഗമില്ലെന്ന് സ്ഥിരീകരിച്ച 23 പേരെ വിടുതല്‍ ചെയ്തു. ജില്ലയില്‍ ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. 33 സാമ്പിളുകളുടെ ഫലം വന്നതില്‍ എല്ലാം നെഗറ്റീവാണ്. ഇതു വരെ 483 പേരുടെ സാമ്പിളുകള്‍ അയച്ചതില്‍ 433 പേരുടെ ഫലം വന്നു. 43 പരിശോധനഫലങ്ങള്‍ ലഭിക്കാനുണ്ട്.

 

Story Highlights- covid 19, coronavirus, Thrissur has 11314 people under surveillance, no new positive cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top