കെഎസ്ഇബി ക്യാഷ് കൗണ്ടർ സംവിധാനം നിർത്തി; ഓൺലൈനായി ബില്ല് അടയ്ക്കാം

കൊവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തതിനിടെ കരുതലുമായി കെഎസ്ഇബിയും. ക്യാഷ് കൗണ്ടറുകളും മീറ്റർ റീഡിംഗും ഉൾപ്പെടെയുള്ള സേവനങ്ങൾ ഈ മാസം 31 വരെ നിർത്തിവച്ചിരിക്കുന്നതായി കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. എന്നാല്‍ വൈദ്യുതി ബില്ല് അടക്കൽ, പുതിയ വൈദ്യുതി കണക്ഷൻ എടുക്കൽ, പരാതി രജിസ്റ്റർ ചെയ്യല്‍ എന്നിവയ്ക്ക് വേണ്ടി ഓൺലൈൻ സംവിധാനം ഉപയോഗിക്കാം.

Read Also: കൊവിഡ് 19 അതിവേഗം കുറഞ്ഞ ചെലവില്‍ പരിശോധിക്കാം ; ഇന്ത്യന്‍ നിര്‍മിത പരിശോധനാ കിറ്റിന് കേന്ദ്രം അനുമതി നല്‍കി

നേരത്തെ തന്നെ നിരീക്ഷണത്തിലിരിക്കുന്ന ആളുകൾക്ക് ബില്ല് അടക്കാൻ സാവകാശം നൽകുമെന്ന് ബോർഡ് അറിയിച്ചിരുന്നു. വൈദ്യുത ബില്ല് അടയ്ക്കാൻ വൈകിയാലും വൈദ്യുത ബന്ധം വിച്ഛേദിക്കില്ലെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞിരുന്നു. കൂടാതെ വൈദ്യുതി മുടക്കം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഉറപ്പ് നൽകിയിരുന്നു. വീട്ടിലിരുന്ന് ആളുകൾ ജോലിയെടുക്കുന്നത് പരിഗണിച്ചായിരുന്നു തീരുമാനം.

 

coronavirus, kseb

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top