Advertisement

സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്ക വിട്ടൊഴിയാതെ ജനങ്ങള്‍

March 24, 2020
Google News 1 minute Read

സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാരണം ഭക്ഷ്യ ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്ക വിട്ടൊഴിയാതെ ജനങ്ങള്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മാര്‍ക്കറ്റുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാല്‍ അവശ്യവസ്തുക്കള്‍ ലഭ്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അവശ്യവസ്തുക്കള്‍ വില്‍പന നടത്തുന്ന വ്യാപര സ്ഥാപനങ്ങളെയും ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്നലെ രാത്രി എറണാകുളം പച്ചക്കറി മാര്‍ക്കറ്റില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അവശ്യവസ്തുക്കളുടെ ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ചിലര്‍ രാത്രി തന്നെ മാര്‍ക്കറ്റിലേക്ക് എത്തിയത്. സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. കടകളില്‍ തിരക്ക് സൃഷ്ടിക്കുന്നതും സാധനങ്ങള്‍ അനാവശ്യമായി വാങ്ങി കൂട്ടുന്നതും ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം

Story Highlights- covid 19, coronavirus, lock down, fear of food shortage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here