Advertisement

കൊവിഡ് 19 : മണിപ്പുരിൽ ആദ്യ പോസിറ്റീവ് കേസ് സ്ഥിരീകരിച്ചു

March 24, 2020
Google News 1 minute Read

മണിപ്പുരിൽ ആദ്യ കൊറോണ പോസിറ്റീവ് കേസ് സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് നാട്ടിലെത്തിയ വ്യക്തിക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കേസാണ് ഇത്.

23 വയസുള്ള വിദ്യാർത്ഥിക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ലണ്ടനിൽ നിന്ന് നാട്ടിലെത്തിയതാണ് യുവാവ്. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 500 കടന്നു. മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം നൂറ് കടന്നു. കൊവിഡിനെ പ്രതിരോധിക്കാൻ 25 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചിട്ടു. ഇന്നലെ മാത്രം നൂറിനടുത്ത് കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

Read Also : മഹാരാഷ്ട്രയിൽ കൊറോണ ബാധിതരുടെ എണ്ണം നൂറ് കടന്നു

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് 34 പേർ രോഗ മുക്തരായി. 101 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളത്. കേരളം, തെലങ്കാന,കർണാടക, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കൊവിഡ് കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കർണാടകയിൽ ഐസൊലേഷനിലുള്ള 31 രോഗികളുടെ നിലയിൽ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗികളുടെ എണ്ണം അനുദിനം വർധിക്കുമ്പോൾ, മൂന്നാം ഘട്ടമായ സമൂഹ വ്യാപനത്തിലേക്ക് കൊവിഡ് 19 കടക്കുന്നതായി ആശങ്കയുണ്ട്. മഹാരാഷട്ര, രാജസ്ഥാൻ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് സമൂഹ വ്യാപനത്തിന്റെ ആശങ്ക. ഇന്നലെ അർധരാത്രി മുതൽ ആഭ്യന്തര വിമാന സർവീസ് നിർത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കാർഗോ വിമാന സർവീസുകൾക്ക് നിയന്ത്രണം ബാധകമല്ല.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here