Advertisement

യാത്രയ്ക്കിറങ്ങുമ്പോള്‍ സത്യവാങ്മൂലം തയാറാക്കേണ്ടതിന്റെ മാതൃക

March 24, 2020
Google News 1 minute Read

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അവശ്യസേവനങ്ങള്‍ക്കായി പുറത്തിറങ്ങുമ്പോള്‍ നല്‍കേണ്ട സത്യവാങ്മൂലത്തിന്റെ മാതൃക പുറത്തിറക്കി. ആളുകള്‍ യാത്രചെയ്യുമ്പോള്‍ സത്യവാങ്മൂലത്തിന്റെ ഒരു പകര്‍പ്പ് കൈയില്‍ കരുതിയാല്‍ മതിയാകും. പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിന്റെ ഫോട്ടോ എടുത്ത് സൂക്ഷിക്കും.

ആരൊക്കെ സത്യവാങ്മൂലം നല്‍കണം

ഭക്ഷ്യവിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കട ഉടമകള്‍, ഉത്പാദന കേന്ദ്രങ്ങളിലെ ജീവനക്കാര്‍ എന്നിവരാണ് പ്രധാനമായും യാത്രയ്ക്കിടെ സത്യവാങ്മൂലം നല്‍കേണ്ടിവരിക. സര്‍ക്കാര്‍ ഇതര അവശ്യ സര്‍വീസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ ഐഡന്റിറ്റി കാര്‍ഡ് കാണിച്ചാല്‍ മതിയാകും. എന്നാല്‍ ഐഡന്റിറ്റി കാര്‍ഡ് ലഭ്യമാകാത്ത സാഹചര്യത്തില്‍ അവരും സത്യവാങ്മൂലം നല്‍കണം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്ഥാപനം നല്‍കുന്ന ഐഡന്റിറ്റി കാര്‍ഡ് മതിയാകും.

സത്യവാങ്മൂലം സംബന്ധിച്ച വിശദ വിവരങ്ങള്‍

സത്യവാങ്മൂലത്തില്‍ വാഹനത്തിന്റെ നമ്പര്‍, യാത്ര ചെയ്യുന്ന ആളുടെ പേര്, മേല്‍വിലാസം, ആവശ്യം, ഒപ്പം ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ പേര്, തിരിച്ചുപോകുന്ന സമയം എന്നിവ രേഖപ്പെടുത്തണം. അതോടൊപ്പം മൊബൈല്‍ ഫോണ്‍ നമ്പരും നല്‍കണം. സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് എടുത്ത് പൂരിപ്പിക്കുകയോ, സ്വയം ഇത്തരത്തിലൊരു ഫോം തയാറാക്കുകയോ ചെയ്യാം.

തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ കര്‍ശന നടപടി

തെറ്റായ വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ നല്‍കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. വിവരങ്ങള്‍ ശരിയാണോ എന്ന് പൊലീസ് അന്വേഷിക്കും.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here