നിരോധനാജ്ഞ; തെരുവിൽ കഴിയുന്നവർക്കും ജീവനക്കാര്‍ക്കും ഭക്ഷണമെത്തിച്ച് പൊലീസ്

കൊറോണ വ്യാപനം തടയാൻ നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലകളിൽ സേവനവുമായി പൊലീസ്. എറണാകുളത്ത് വിവിധയിടങ്ങൾ നിയോഗിച്ചിട്ടുള്ള പൊലീസ് ജീവനക്കാർക്കാണ് പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഭക്ഷണവും വെള്ളവും വിതരണം ചെയ്തത്. തെരുവിൽ കഴിയുന്നവർക്കും ഭക്ഷണം കിട്ടാതെ അലയുന്നവർക്കും പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്.

ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരത്തിൽ ഭക്ഷണം കിട്ടാതെ വലയുന്ന ജനങ്ങൾക്കും ജീവനക്കാർക്കും ഇങ്ങനെ തുണയാവുകയാണ് പൊലീസ്. ഹോട്ടലുകളും റെസ്റ്റോറന്റുകളുമൊക്കെ തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ നിസ്സഹായരായിപ്പോയ അശരണർക്കും പൊലീസ് കാവലായി. വിവിധയിടങ്ങളിൽ ഭക്ഷണം കിട്ടാതെ അലഞ്ഞവർക്ക് കളമശേരി ജനമൈത്രി പൊലീസ് പൊതുചോറുകളും വിതരണം ചെയ്തു. ജില്ലയിലാകമാനം സുരക്ഷ ഒരുക്കുന്നതിനായാണ് പൊലീസ് സേനയെ വിന്യസിച്ചിരിക്കുന്നത്. വാഹന പരിശോധനയ്ക്കടക്കം നിൽക്കുന്ന ജീവനക്കാർക്ക് വരുംദിവസങ്ങളിലും അവശ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് പൊലീസ് അസോസിയേഷന്റെ തീരുമാനം.

Read Also: ഇന്ത്യയിൽ സമ്പൂർണ ലോക്ക്‌ഡൗൺ

അതേസമയം സെൽഫ് ഐസൊലേഷനെന്നാൽ വീട്ടിൽ കഴിയലല്ല, വീട്ടിലെ മുറിയിൽ കഴിയലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മുറിയിൽ ശുചിമുറി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 നുമായി ബന്ധപ്പെട്ട് നടത്തിയ അവലോകനയോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.

 

police helps local people in lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top