Advertisement

ലോക്ക് ഡൗണ്‍ കണക്കിലെടുക്കാതെ പൊതുജനം; നിയന്ത്രിക്കാന്‍ പൊലീസ് തെരുവില്‍

March 24, 2020
Google News 1 minute Read

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കണക്കിലെടുക്കാതെ പൊതുജനം. സാധാരണ ദിവസങ്ങളിലേതുപോലെ ആളുകള്‍ നഗരങ്ങളിലേക്ക് എത്തുന്നുണ്ട്. തിരുവനന്തപുരത്തും തൃശൂരും ലോക്ക് ഡൗണ്‍ കണക്കിലെടുക്കാതെ പൊതുജനം നഗരത്തിലെത്തി.
ഇവരെ നിയന്ത്രിക്കാന്‍ പൊലീസ് രംഗത്ത് എത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കണക്കിലെടുക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

ജനങ്ങള്‍ കാര്യങ്ങളുടെ ഗൗരം മനസിലാക്കുന്നില്ല. കവലകളില്‍ ആളുകളുടെ കൂട്ടം കാണുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആളുകള്‍ വീടിനുള്ളില്‍ കഴിയണം. നാടിന്റെ രക്ഷയ്ക്ക് വേണ്ടിയാണ് ഇത് പറയുന്നത്. നിലവിലുള്ള നിയമം കര്‍ശനമായി നടപ്പിലാക്കേണ്ട ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാതെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം ആളുകള്‍ പുറത്തിറങ്ങാവൂ.

തിരുവനന്തപുരത്ത് സാധാരണ ദിവസത്തേതു പോലെ തന്നെയാണ് കാര്യങ്ങ ള്‍ മുന്നോട്ട് പോകുന്നത്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാനാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ മുറുക്കാന്‍ കടകള്‍ പോലും തുറന്നിരിക്കുന്ന അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ ജില്ലയിലും സമാനമായ അവസ്ഥയാണ്. ധാരാളം ആളുകള്‍ നഗരത്തിലേക്ക് എത്തിയിട്ടുണ്ട്. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നഗരത്തില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ എത്തിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കുനേരെ നിലവില്‍ കേസ് എടുക്കുന്നുണ്ട്.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here