Advertisement

കൊവിഡ് 19: സംസ്ഥാനത്ത് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനുവദിച്ചു

March 24, 2020
Google News 1 minute Read

കൊറാണയുടെ പശ്ചാത്തലത്തില്‍ രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതിനായി ആയിരത്തി അറുപത്തിയൊന്‍പത് കോടി രൂപ അനുവദിച്ചു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലോ വീട്ടില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയോ വിതരണം ചെയ്യും.

സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഏപ്രില്‍ മാസം വരെയുള്ള സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യ ഗഡുവായ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ വിതരണത്തിനുള്ള തുകയാണ് അനുവദിച്ചത്. 1069 കോടിയാണു ഇതിനായി അനുവദിച്ചത്. ഇതില്‍ 557 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. ബാക്കി തുക സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീടുകളില്‍ എത്തിക്കും.

ഇപ്പോള്‍ അനുവദിച്ച തുക ഏപ്രില്‍ 15നു മുമ്പായി വിതരണം ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ബാക്കി തുക അടുത്ത ഗഡുവായി നല്‍കാനാണ് തീരുമാനം. ഏപ്രില്‍ വരെയുള്ള തുകയാണ് നല്‍കാന്‍ തീരുമാനിച്ചത്. ഈ തുക മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി വിതരണം ചെയ്യും.

Story Highlights: state granted two month social security pension

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here