ലോക്ക് ഡൗണ്‍ ലംഘിച്ച് വാഹനവുമായി പുറത്തിറങ്ങി: സംസ്ഥാനത്ത് 2535 പേര്‍ അറസ്റ്റില്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ്. 338 കേസുകള്‍. ഇടുക്കിയില്‍ 214 കേസുകളും കോട്ടയത്ത് 208 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസര്‍ഗോഡ് ആണ് പിന്നില്‍. ജില്ല തിരിച്ചുള്ള കണക്കു ചുവടെ

തിരുവനന്തപുരം സിറ്റി – 66

തിരുവനന്തപുരം റൂറല്‍ – 138

കൊല്ലം സിറ്റി – 170

കൊല്ലം റൂറല്‍ – 106

പത്തനംതിട്ട – 43

കോട്ടയം – 208

ആലപ്പുഴ – 178

ഇടുക്കി – 214

എറണാകുളം സിറ്റി – 88

എറണാകുളം റൂറല്‍ – 37

തൃശൂര്‍ സിറ്റി – 20

തൃശൂര്‍ റൂറല്‍ -37

പാലക്കാട് – 19

മലപ്പുറം – 11

കോഴിക്കോട് സിറ്റി – 338

കോഴിക്കോട് റൂറല്‍ – 13

വയനാട് – 35

കണ്ണൂര്‍ – 20

കാസര്‍ഗോഡ് -10

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2535 പേരെ അറസ്റ്റു ചെയ്തു. 1636 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ.

തിരുവനന്തപുരം സിറ്റി – 137, (117 – വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു )

തിരുവനന്തപുരം റൂറല്‍ – 195, (145 – വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു )

കൊല്ലം സിറ്റി – 236, (198 – വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു )

പത്തനംതിട്ട – 125, (52 – വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു )

കോട്ടയം – 451, (104 -വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു )

ആലപ്പുഴ – 341, (ഒരു വാഹനവും കസ്റ്റഡിയിലെടുത്തിട്ടില്ല)

ഇടുക്കി – 269, (75 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

എറണാകുളം സിറ്റി – 124, (125 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

എറണാകുളം റൂറല്‍ – 313, (211 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

തൃശൂര്‍ സിറ്റി – 31, (17 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

തൃശൂര്‍ റൂറല്‍ -99, (69 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

പാലക്കാട് – 37, (31 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

മലപ്പുറം – 24, (7 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കോഴിക്കോട് സിറ്റി – അറസ്റ്റുകളില്ല, (388 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കോഴിക്കോട് റൂറല്‍ – 33, ( 6 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

വയനാട് – 48, (23 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു )

കണ്ണൂര്‍ – 50, (50 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കാസര്‍ഗോഡ് -22, (18 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു )

Story Highlights: coronavirus, Covid 19,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top