വഴിയോരക്കച്ചവടക്കാരിൽ നിന്ന് സാധനം വാങ്ങി ആവശ്യമുള്ളവർക്ക് വിതരണം ചെയ്യുന്ന പഞ്ചാബ് പൊലീസ്: വീഡിയോ വൈറൽ

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് രാജ്യം ലോക്ക്‌ഡൗണായതോടെ സംസ്ഥാനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾ കടുപ്പിക്കുകയാണ്. ജനങ്ങൾ നിരത്തിലിരങ്ങി കൂട്ടം കൂടുന്നത് തടയാൻ കർശന നടപടികളാണ് അതാത് സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളുന്നത്. ഇതിനിടെ പഞ്ചാബിൽ നിന്നുള്ള ഒരു വാർത്ത സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

ലോക്ക്‌ഡൗണിനെത്തുടർന്ന് ആളുകൾ വീട്ടിലിരുന്നതോടെ കഷ്ടത്തിലായ വഴിയോരക്കച്ചവടക്കാരനിൽ നിന്ന് പച്ചക്കറികൾ പണം നൽകി വാങ്ങി അത് ആവശ്യമുള്ളവർക്ക് എത്തിച്ചു നൽകുകയാണ് പഞ്ചാബ് പൊലീസ്. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വൈറലാണ്. വീഡിയോ പഞ്ചാബ് മുഖ്യമന്ത്രി തൻ്റെ ട്വിറ്റർ ഹാൻഡീലിലൂടെ പങ്കുവക്കുകയും ചെയ്തു.

ഇന്നലെ അർധരാത്രി മുതലാണ് രാജ്യത്ത് സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയത്. ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. തമിഴ്‌നാട് സ്വദേശിയായ 54 കാരനാണ് ഇന്നലെ മരിച്ചത്. ഇതോടെയാണ് മരണസംഖ്യ 11 ലേക്ക് എത്തിയത്.

രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 500 കടന്നു. കേരളത്തിൽ 105 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Story Highlights: Cops Hand Out Veggies Amid Coronavirus Curfew

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top