ആലപ്പുഴയിൽ കൊവിഡ് സ്ഥിരീകരിച്ച യുവാവ് എത്തിയത് ഗോവയിൽ നിന്ന് ട്രെയിൻ മാർഗം; ആശങ്കയെന്ന് ജില്ലാ കളക്ടർ

ആലപ്പുഴയിൽ കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് എത്തിയത് ഗോവയിൽ നിന്ന്. ട്രെയിൻ മാർഗമാണ് ഇയാൾ ആലപ്പുഴയിൽ എത്തിയത്. ഇത് ആശങ്കയ്ക്കിടയാക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.
യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹം ആരോഗ്യവകുപ്പ് അധികൃതരുമായി നല്ല രീതിയിൽ സമകരിക്കുന്നുണ്ട്. യുവാവിന്റെ റൂട്ട് മാപ്പ് ഉടൻ പുറത്തുവിടുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ഇന്നലെയാണ് ആലപ്പുഴയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഹരിപ്പാട് സ്വദേശിയെ രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
5509 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 19 പേർ മാത്രമാണ് ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. ജില്ലയിൽ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ നിരത്തുകളിൽ പൊലീസ് പരിശോധന ശക്തമക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here