കൊവിഡ് 19 : കൊല്ലം ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 12,135 ആയി

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കൊല്ലം ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 12,135 ആയി. ഇതില്‍ ആറ് പേരാണ് ആശുപത്രിയിലുള്ളത്. രോഗമില്ലെന്ന് സ്ഥിരീകരിച്ച
രണ്ടുപേരെ ഇന്ന് വിടുതല്‍ ചെയ്തു. പുതിയതായി 66 പേരാണ് ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചത്. ആര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമല്ല.

പരിശോധനയ്ക്ക് അയച്ച 101 സാമ്പിളുകളുടെ ഫലം കൂടി ലഭിച്ചിട്ടില്ല. പുറത്ത് വന്ന 376 പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണെങ്കിലും സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്നും വ്യാപനം തടയുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ലി വ്യക്തമാക്കി.

Story Highlights- coronavirus, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top