കൊവിഡ് 19 : തോട്ടം തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ നിര്‍ദേശം

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തോട്ടം തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് നിര്‍ദേശം നല്‍കി. കൊവിഡ്- 19 രോഗവ്യാപനം തടയുന്നതിനായി സംസ്ഥാനത്തെ തോട്ടങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

തൊഴില്‍ ഇല്ലാത്തതിനാല്‍ തൊഴിലാളികള്‍ പട്ടിണിയിലാകാതിരിക്കാന്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നാണ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് നിര്‍ദേശം. അടച്ചിട്ടിരിക്കുന്ന തോട്ടങ്ങളില്‍ തൊഴിലാളികള്‍ക്ക് മുടക്കം കൂടാതെ ചെലവ് തുക നല്‍കുവാന്‍ എല്ലാ തോട്ട ഉടമകള്‍ക്കും പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നിര്‍ദേശം നല്‍കണം.

 

Story Highlights- covid 19: Proposal to protect plantation workers, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top