Advertisement

ഫ്‌ളിപ്കാർട്ട് സർവീസുകൾ താത്കാലികമായി നിർത്തി

March 25, 2020
Google News 2 minutes Read

ഫ്‌ളിപ്കാർട്ട് സർവീസുകൾ താത്കാലികമായി നിർത്തി. ഇന്ത്യയിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.

‘ആദ്യം ഓർഡറുകൾ സ്വീകരിക്കുന്നത് പൂർണമായും നിർത്തും. അതിന് ശേഷം അവശ്യ സാധനങ്ങളുടെ ഓർഡറുകൾ മാത്രം സ്വീകരിച്ച് തുടങ്ങും’- ഫ്‌ളിപ്കാർട്ട് സീനിയർ വൈസ് പ്രസിഡന്റ് ആദർശ് മേനോൻ ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ പറയുന്നു.

അവശ്യ സാധനങ്ങളുടേത് ഒഴികെയുള്ള വസ്തുക്കളുടെ വിൽപ്പന നിർത്തിവച്ചതായി ആമസോൺ അറിയിച്ചതിന് പിന്നാലെയാണ് ഫ്‌ളിപ്കാർട്ടും സമാന നിലപാടുമായി രംഗത്തെത്തിയത്. ഏപ്രിൽ 2 വരെ എല്ലാ ഫുൾഫിൽമെന്റ് സെന്ററുകളും അടച്ചിടണമെന്ന് നേരത്തെ ഫ്‌ളിപ്കാർട്ട് നിർദേശം നൽകിയിരുന്നു.

Story Highlights- Flipkart temporarily suspends services as India goes under 21 day lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here