കൊവിഡ് രണ്ടാം പാദത്തിൽ തട്ടി സാമ്പത്തിക രംഗം

കൊറോണ വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തിലാണ് ഇന്ത്യ. മൂന്നാം പാദത്തിൽ വൈറസ് വ്യാപനം ബാധിക്കുന്നത് സാമ്പത്തിക മേഖലയെ ആയിരിക്കും. മൊത്തം സാമ്പത്തിക ചംക്രമണങ്ങൾ തടസപ്പെടുന്നത് രാജ്യം ഇതുവരെ കാണാത്ത അവസ്ഥയിലേക്ക് മേഖലയെ നയിക്കും. തൊഴിൽ നഷ്ടം കടം പെരുകിയ ബാലൻസ് ഷീറ്റുകൾ മൂലധനക്കുറവ് ഡിമാൻഡ് കുറവ് എന്നിവയാണ് മൂന്നാം പാദത്തിൽ രാജ്യം നേരിടുകയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

1. ആദ്യ രണ്ടു ഘട്ടങ്ങളിലെ നഷ്ടം- 52 ലക്ഷം കോടിയാണ് ഓഹരിയുടമകൾക്കു നഷ്ടപ്പെട്ടത് . ജനുവരി വരെ ജ്വലിച്ചു നിന്ന ഓഹരിവിപണികൾ നേരിട്ടത് വർഷങ്ങളിലെ നഷ്ടം . 35 ശതമാനമാണ് ഇന്ത്യൻ ഓഹരിവിപണിയിലെ നഷ്ടം .

2 ഉത്പാദനം തടസപ്പെട്ടു -ചൈനീസ് ഇറക്കുമതിയെ ആശ്രയിച്ചിരുന്ന എല്ലാ ഉത്പാദനവും നിലച്ച മട്ടാണ്. പല ഉത്പാദന കേന്ദ്രങ്ങൾക്കുമുണ്ടായിരുന്നത് കുറച്ചു ദിവസങ്ങളിലേക്ക് വേണ്ട സ്റ്റോക്ക് ആണ്. മരുന്ന് നിർമാണ മേഖല നേരിട്ടത് കടുത്ത പ്രതിസന്ധിയാണ്. ജനറിക് മരുന്നുകളുടെ അസംസ്‌കൃത വസ്തുക്കൾ പലതും ചൈനയിൽ നിന്നുള്ളവയാണ് .

3. വ്യവസായങ്ങൾക്ക് ലോക്ക് ഡൗൺ കാലം- സിമന്റ് , ഹെവി എഞ്ചിനീയറിംഗ് വാഹന നിർമാണം തുടങ്ങി ഒട്ടുമിക്ക മേഖലകളിലെയും കമ്പനികൾ ഉത്പാദനം നിർത്തിവെച്ചതായി അറിയിച്ചു. ആധുനീക കാലത്തു ഇത്രയും കാലം നിർമാണം നിർത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. അതിനാൽ തന്നെ ഇതിലൂടെ ഉണ്ടാകുന്ന നഷ്ടത്തിന്റെ വ്യാപ്തിയും ഇപ്പോൾ പ്രവചിക്കാനാവില്ല. ഹിന്ദുസ്ഥാൻ യൂണിലിവർ അടക്കമുള്ള എഫ്എംസിജി കമ്പനികളും അവശ്യ വസ്തുക്കളൊഴികെയുള്ള ഉത്പാദനം നിർത്തിയിരിക്കുകയുമാണ്.

4. അനിശ്ചിതാവസ്ഥ വ്യാപിക്കുന്നു 4- സർക്കാർ 21 ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കൂടുതൽ മേഖലകളെ പ്രശ്‌നത്തിലാക്കും. ചെറുകിട കമ്പനികളിൽ വരുമാനമില്ലാതാകുമ്പോൾ തൊഴിലാളികൾ പിരിച്ചുവിടൽ/ സാലറി കട്ട് തുടങ്ങിയവയുടെ ദുരന്തത്തിലേക്ക് പോകും. ഇത് വീണ്ടും നിക്ഷേപക്കുറവ് ഉത്പാദനക്കുറവ് ഡിമാൻഡ് കുറവ് എന്നിവയുടെ മാന്ദ്യ ചക്രത്തിലേക്ക് നയിക്കാം. ദീർഘകാല വളർച്ചാ മുരടിപ്പാകും ഫലം .

5. വരുമാന നഷ്ടം – മൊത്തം അടച്ചുപൂട്ടൽ 12000 കോടി ഡോളർ നഷ്ടമുണ്ടാക്കുമെന്ന് ബാർക്ലെയ്‌സ് പറയുന്നു. ഇത് ജിഡിപിയുടെ 4 ശതമാനം വരും. പുതിയ മെക്കാനിക്കൽ കൂടെ ലോക്ക് ഡൗണിലേക്ക് വരുന്നത് 9000 കോടി ഡോളറിന്റെ അധിക നഷ്ടം വരുത്തുമെന്നും ബാർക്ലെയ്‌സ് ചൂണ്ടിക്കാട്ടുന്നു. ലോക്ക് ഡൗൺ ഏപ്രിൽ പകുതിയോടെ നീങ്ങിയാൽ രാജ്യത്ത് സ്ഥിതിഗതികൾ കുറച്ചു മെച്ചപ്പെട്ടേക്കും. വിവിധ മേഖലകളെ കരുതിക്കൊണ്ടുള്ള അസാധാരണവും പ്രായോഗികവുമായ സാമ്പത്തിക നയങ്ങൾ മാത്രമാണ് പരിഹാരമായി ഉള്ളത് .

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top