Advertisement

‘മൂന്നാഴ്ച മതിയാവില്ല’; ലോക്ക്‌ഡൗണിൽ 2017ലെ ജോഫ്ര ആർച്ചറുടെ ട്വീറ്റ് വൈറൽ

March 25, 2020
Google News 5 minutes Read

ഇന്ത്യയിൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറുടെ പഴയ ട്വീറ്റ് വൈറലാകുന്നു. മൂന്നാഴ്ച വീട്ടിലിരുന്നാൽ മതിയാവില്ലെന്ന ട്വീറ്റാണ് ട്വിറ്റർ ലോകം ഏറ്റെടുത്തിരിക്കുന്നത്. മൂന്നാഴ്ചത്തേക്കാണ് ഇന്ത്യയിൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻപും ആർച്ചറുടെ ‘പ്രവചനങ്ങൾ’ സമൂഹമാധ്യമങ്ങളിൽ ഇടം നേടിയിരുന്നു.


2017 ഒക്ടോബർ 23ന് ജോഫ്ര ചെയ്ത ട്വീറ്റാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 2013 മാർച്ച് ഒന്നിന് ജോഫ്ര കുറിച്ച മറ്റൊരു ട്വീറ്റും ട്വിറ്ററിൽ വൈറലാണ്. ‘മാർച്ച് 24?” എന്ന് മാത്രമാണ് ഈ ട്വീറ്റിൽ ഉള്ളത്. മാർച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. 2014ലും ജോഫ്ര ഇതുപോലെ ഒരു പ്രഖ്യാപനം നടത്തി. ‘എവിടേക്കും ഓടാൻ ഇടമുണ്ടാവില്ല. ആ ദിവസം വരും’ എന്നാണ് 2014 ഓഗസ്റ്റ് 20ന് ആർച്ചർ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.


കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പിൻ്റെ സമയത്തും ഐപിഎൽ സമയത്തുമൊക്കെ ആർച്ചറുടെ പഴയ ട്വീറ്റുകൾ വൈറലായിരുന്നു.


ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 18,000 കടന്നു. ആകെ കൊറോണ കേസുകളുടെ എണ്ണം നാല് ലക്ഷം കടന്ന് 4,08,892ല്‍ എത്തിയിട്ടുണ്ട്. ആശ്വാസ വാർത്ത 1,07,073 പേർ രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചു എന്നുള്ളതാണ്. അതേ സമയം ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6,820 ആയി. സ്പെയിനിൽ 2,800 പേരും ഫ്രാൻസിൽ 860 പേരും മരിച്ചു. 622 പേരാണ് അമേരിക്കയിൽ മരിച്ചത്. കാനഡയിൽ 24 പേരും മരണത്തിന് കീഴടങ്ങി.

Story Highlights: jofra archr old tweets viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here