ലോക്ക് ഡൗണിൽ ഒറ്റപ്പെട്ടെന്ന് തോന്നുന്നുണ്ടോ? കേരള പൊലീസുണ്ട് കൂടെ

കൊവിഡിന്റെ വ്യാപനം നിയന്ത്രിക്കാൻ രാജ്യ വ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സേവനങ്ങൾ ഒഴികെ മറ്റൊന്നും ലഭ്യമല്ല. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ നടപടിയും ഉണ്ടാകും. അസാധാരണമായ ഈ ഒരു സാഹചര്യത്തെ അതിജീവിക്കാൻ സമയം വേണ്ടിവരും. ലോക്ക് ഡൗണിൽ ഒറ്റപ്പെട്ടവർക്ക് കൈത്താങ്ങാകുമെന്ന് ഉറപ്പു നൽകുകയാണ് കേരള പൊലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു പോസ്റ്റും കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു.

24X 7 ഓൺലൈനിൽ തങ്ങൾ കൂടയുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ആളുകളുടെ സംശങ്ങൾ ദൂരീകരിക്കാൻ ഇവിടെ അവസരമുണ്ടാകും. ആശങ്കകളും, ആശയങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാം. തമാശകൾ പറയാം. നാളെയുടെ നല്ലതിനായി കുറച്ചു ദിവസം വീട്ടിലിരിക്കാമെന്നും കേരള പൊലീസ് പറയുന്നു.

story highlights- kerala police, corona virus, lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top