ആലപ്പുഴയിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ആലപ്പുഴ ജില്ലയിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹരിപ്പാട്‌ സ്വദേശിയായ യുവാവിനാണ്‌ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾ ഖത്തറിൽ നിന്നുമാണ് എത്തിയത്.

രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്. 5509 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 19 പേർ മാത്രമാണ് ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. ജില്ലയിൽ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ നിരത്തുകളിൽ പൊലീസ് പരിശോധന ശക്തമക്കിയിട്ടുണ്ട്.

അതേസമയം കൊവിഡ് നിയന്ത്രിക്കാൻ ആഹ്വാനം ചെയ്ത 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ‍ഡൗണിന്റെ ആദ്യ മണിക്കൂർ പൂർണ്ണം. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേയ്ക്ക് പ്രവേശിച്ചു. 21 ദിവസത്തെ ലോക്ക് ‍ഡൗൺ മുൻനിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസിദ്ധികരിച്ചു. ഇതനുസരിച്ച് തെറ്റായ വാദം ഉന്നയിച്ച് വിലക്കിൽ നിന്ന് ഇളവ് നേടാൻ ശ്രമിച്ചാൽ രണ്ടു വർഷം വരെ വ്യക്തികൾക്ക് തടവ് ശിക്ഷ ലഭിക്കും.

story highlights-corona virus, alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top