സംസ്ഥാനത്തെ തടവുകാരുടെ പരോൾ രണ്ട് മാസം വരെ നീട്ടും

കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തടവുകാരുടെ പരോൾ രണ്ട് മാസം വരെ നീട്ടും. നേരത്തെ ഒന്നിച്ചെടുക്കാവുന്ന പരോൾ കാലാവധി ഒരു മാസമായിരുന്നു. ഇതിനകം പരോളിൽ പോയവരിൽ തിരിച്ചെത്തേണ്ട കാലാവധി കഴിഞ്ഞവരുണ്ടെങ്കിൽ അടുത്ത മാസം 15ന് മടങ്ങിയെത്തിയാൽ മതി. തടവുകാരുടെ ജയിൽ മാറ്റം അനുവദിക്കില്ല. തടവുകാരെ കോടതിയിൽ നേരിട്ട് ഹാജരാക്കാതെ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയാൽ മതി. ജയിലുകളിൽ ഏഴ് വർഷം വരെ തടവ് ശിക്ഷയ്ക്ക് വിധേയരായവരെ വ്യവസ്ഥകൾക്ക് വിധേയമായി വിട്ടയ്ക്കാൻ ശുപാർശ സമർപ്പിക്കാൻ ഉന്നതതല സമിതിയോട് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടു.

Read Also: സാമൂഹ്യ പെന്‍ഷന്‍ വിതരണം 27 മുതല്‍

അതേസമയം ലോക് ഡൗൺ നിർദേശം ലംഘിച്ച് വ്യക്തമായ കാരണങ്ങൾ കൂടാതെ യാത്ര ചെയ്യുന്നവർക്കെതിരെ പൊലീസ് നടപടി നാളെ മുതൽ ശക്തിപ്പെടുത്തും. സത്യവാങ്മൂലവും പാസും നിർബന്ധമായും പരിശോധിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി നൽകിയിരിക്കുന്ന നിർദേശം.വിലക്ക് ലംഘിച്ച് രണ്ട് തവണ യാത്ര ചെയ്താൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാനാണ് തീരുമാനം. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്ന് 1,751 പേർക്കെതിരെ കേസെടുത്തു.

സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് ഒൻപത് പേർക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് 19 അവലോക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ പാലക്കാട് സ്വദേശികളാണ്. മൂന്ന് പേർ എറണാകുളം സ്വദേശികളും രണ്ട് പേർ പത്തനംതിട്ട സ്വദേശികളും ഇടുക്കി, കോഴിക്കോട് സ്വദേശികളായ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

 

parol will be extended prisoners, lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top