വയനാട് അതിര്‍ത്തി വഴി കര്‍ണാടകയിലുള്ളവരെ ഇനി കേരളത്തിലേക്ക് കടത്തിവിടില്ല: ജില്ലാ കളക്ടര്‍

വയനാട് അതിര്‍ത്തികള്‍ വഴി ഇനി ലോക് ഡൗണ്‍ പൂര്‍ത്തിയാകുന്നത് വരെ കര്‍ണാടകയിലുള്ളവരെ കടത്തിവിടില്ലെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുള്ള. ഇനി അതിര്‍ത്തിയിലെത്തുന്നവരെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. കേരളത്തിലേക്കെത്താന്‍ ശ്രമിക്കാതെ എല്ലാവരും ഇപ്പോഴുള്ളിടത്ത് തന്നെ തുടരണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ ലോക് ഡൗണ്‍ ലംഘിച്ച് റോഡിലിറങ്ങിയ 463 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
രാജ്യമൊന്നാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ണാടകയില്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ വീട്ടിലെത്തുന്നതിന് വേണ്ടി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് വയനാട് വഴിയുള്ള പാതയാണ്. ഇന്ന് രാവിലെ നൂറുകണക്കിന് യാത്രക്കാരാണ് സ്വന്തം വാഹനങ്ങളില്‍ അതിര്‍ത്തിക്ക് മുന്നില്‍ കാത്തിരുന്നത്.
വെള്ളവും ഭക്ഷണവും കിട്ടാതെ ചെക്പോസ്റ്റിന് മുന്നില്‍ കാത്തിരുന്ന യാത്രക്കാരെ മണിക്കൂറുകള്‍ കഴിഞ്ഞ് 11 മണിയോടെയാണ് മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം കടത്തിവിട്ടത്. എന്നാല്‍ ഇനി മുതല്‍ ആരെയും കടത്തിവിടില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ഇനി അതിര്‍ത്തി കടന്ന് വരുന്നവരെ പ്രത്യേകം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും.
ജില്ലയില്‍ ലോക്ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങിയ 463 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 51 വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. ഇന്ന് വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന ഒരേസമയം തുടരുന്നുണ്ട്.
Story Highlights: coronavirus, Covid 19, wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here