Advertisement

മലപ്പുറത്ത് മാര്‍ച്ച് ഒന്ന് മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ വിവരങ്ങള്‍ കൈമാറണം

March 25, 2020
Google News 2 minutes Read

മലപ്പുറത്ത് മാര്‍ച്ച് ഒന്ന് മുതല്‍ യുഎഇ, മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ നിര്‍ബന്ധമായും അറിയിക്കണമെന്ന് കളക്ടര്‍. പേര്, മേല്‍വിലാസം, തിരിച്ചെത്തിയ തിയതി, ഗള്‍ഫില്‍ ജോലി ചെയ്തതും താമസിച്ചിരുന്നതുമായ സ്ഥലങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് അറിയിക്കേണ്ടത്. ഉംറ തീര്‍ത്ഥാടനം കഴിഞ്ഞെത്തിയവര്‍ക്കും ഇത് ബാധകമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ നല്‍കേണ്ടതിന്റെ വിശദാംശങ്ങള്‍ എന്‍ഐസിയിലും ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. ഗൂഗിള്‍ ഫോം വഴി 24 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാനാണ് കളക്ടറുടെ നിര്‍ദേശം.

അതേസമയം, മലപ്പുറത്ത് നിരീക്ഷണത്തില്‍ ഉള്ളവരുടെഎണ്ണം പതിനായിരം കടന്നു. പുതുതായി 617 പേര്‍ക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ഇതോടെ നിരീക്ഷണത്തില്‍ ഉള്ളവരുടെ 10515 ആയി. ആശുപത്രികളില്‍ 55 പേരാണ് നിരീക്ഷണത്തിലുള്ളത്. 10434 വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇതുവരെ 5 പേര്‍ക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. പുറത്ത് വന്ന 316 ഫലങ്ങള്‍ നെഗറ്റീവാണ്. 111 പേരുടെ പരിശോധന ഫലം ലഭ്യമാകാനുണ്ട്. ജില്ലയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് 44 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇതില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

 

 

Story Highlights- Returning from  Gulf countries, Malappuram,  forward the information, covid 19, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here