സ്റ്റോക്ക് ചെയ്ത മദ്യം സംരക്ഷിക്കാൻ എക്‌സൈസ് വകുപ്പ് പൊലീസ് സഹായം തേടും

മദ്യശാലകൾ പൂട്ടിയ പശ്ചാത്തലത്തിൽ കരുതൽ നടപടിയുമായി എക്‌സൈസ് വകുപ്പ്. സ്റ്റോക്ക് ചെയ്ത മദ്യം സംരക്ഷിക്കാൻ പൊലീസ് സഹായം തേടാനാണ് തീരുമാനം. ഡിസ്റ്റിലറിയിലും ബ്രൂവറികളിലുമുള്ള മദ്യം ദുരുപയോഗം ചെയ്യുന്നില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണമെന്നും എക്‌സൈസ് കമ്മീഷണർ നിർേദശം നൽകി. കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യാജ മദ്യം, കഞ്ചാവ്, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ഉപയോഗം വർധിക്കാൻ സാധ്യതയുള്ളതിനാലാണ് എക്‌സൈസ് വകുപ്പ് കരുതൽ നടപടികൾ ആരംഭിച്ചത്. ബിവറേജ് കോർപറേഷൻ, ബാറുകൾ എന്നിവ തുറക്കാത്ത സാഹചര്യത്തിൽ കെഎസ്ബിസിയുടെ വെയർഹൗസുകൾ, വിവിധ ഔട്ട്ലറ്റുകൾ എന്നിവിടങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന മദ്യം സംരക്ഷിക്കാൻ പൊലീസ് സഹായം തേടും.

Read Also: മുന്‍ഗണനാ, മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് അരിക്കൊപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും

സാനിറ്റൈസറുകൾ നിർമിക്കാൻ നൽകിയ സ്പിരിറ്റ് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെങ്കിൽ തടയണമെന്നും എക്‌സൈസ് കമ്മീഷണർ നിർദേശം നൽകി. കള്ള് ചെത്തിന് താത്കാലികമായി നിയന്ത്രണമേർപ്പെടുത്തിയതിനാൽ അത്തരം തെങ്ങുകൾ നശിച്ചു പോകാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം. കൂടാതെ മദ്യശാലകളിലും ബിവറേജസ് ഔട്ട്‌ലറ്റുകളിലും എക്‌സൈസ് നിരീക്ഷണം ശകതമാക്കണമെന്നും കമ്മീഷണർ നിർദേശിച്ചിട്ടുണ്ട്. അടിയന്തര സേവനത്തിന് എക്‌സൈസ് ഉദ്യോഗസ്ഥർ ടെലിഫോണുകളിൽ ലഭ്യമാകണമെന്നും നിർദേശം.

 

excise department, kerala police beverages coporation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top