പെരുമ്പാവൂരില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസിന് നേരെ കൈയേറ്റം

പെരുമ്പാവൂരില്‍ ലോക്ക് ഡൗണിന്റെ ഭാഗമായുള്ള വാഹന പരിശോധനയ്ക്കിടെ പൊലീസിന് നേരെ കൈയേറ്റം. സംഭവത്തില്‍ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂര്‍ ചെമ്പറക്കിയില്‍ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം.
ഇരുചക്ര വാഹനത്തിലെത്തിയ യുവാക്കളോട് പൊലീസ് എവിടെ പോവുകയാണെന്ന് ചോദിച്ചപ്പോള്‍ സാധനങ്ങള്‍ വാങ്ങാന്‍ പോവുകയാണെന്ന് ഇവര്‍ പറഞ്ഞു. തങ്ങള്‍ സഹോദരങ്ങളാണെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ രണ്ടുപേര്‍ പോകരുത് ഒരാള്‍ മാത്രമേ പോകാവൂ എന്ന് അറിയിച്ച പൊലീസിനോട് ഇവര്‍ കയര്‍ക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.
വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവരെ തടയരുതെന്നാണ് പറഞ്ഞായിരുന്നു ഇവര്‍ പൊലീസിനു നേരെ തിരിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥരെ ഇവര്‍ കൈയേറ്റം ചെയ്യുകയും ചെയ്തു. ഇതോടെ പൊലീസിന് ഇവര്‍ക്ക് നേരെ ബലം പ്രയോഗിക്കേണ്ടിവന്നു. യുവാക്കളുടെ കൈയില്‍ സത്യവാങ്മൂലം ഉണ്ടായിരുന്നില്ല.
അതേസമയം, എറണാകുളം റൂറലില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇന്ന് 233 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 242 പേരെ അറസ്റ്റ് ചെയ്തു. 170 വാഹനങ്ങള്‍ പിടികൂടി.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here