കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ ഏഴ് മണിയോടെയാണ് കാബൂള്‍ ഷോര്‍ ബസാറിലെ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം നടന്നത്. തോക്കുമായി ഗുരുദ്വാരയിലേക്ക് ഇരച്ചു കയറിയ നാല് അക്രമികള്‍ കണ്ണില്‍ക്കണ്ടവരെയെല്ലാം വെടിവയ്ക്കുകയായിരുന്നു. ആക്രമണം നടക്കുമ്പോള്‍ 150 ഓളം ആളുകള്‍ പ്രാര്‍ഥനയ്ക്കായി ഗുരുദ്വാരത്തിലുണ്ടായിരുന്നു.
അഫ്ഗാന്‍ സുരക്ഷാ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ചാവേര്‍ സംഘത്തിലെ നാലുപേരും കൊല്ലപ്പെട്ടതായാണ് വിവരം. കെട്ടിടത്തിനകത്ത് കുടുങ്ങി കിടന്നവരെ സൈന്യം പിന്നീട് രക്ഷപ്പെടുത്തിയതായി അഫ്ഗാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സംഭവത്തില്‍ പങ്കില്ലെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ക്കയച്ച സന്ദേശത്തില്‍ താലിബാന്‍ അവകാശപ്പെട്ടിരുന്നു. അതേസമയം, ആക്രമണത്തെ ഇന്ത്യ അപലപിച്ചു. കൊല്ലപ്പെട്ട കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here