ആലുവ മണപ്പുറത്ത് തങ്ങിയിരുന്ന 150ഓളം പേരെ നഗരസഭാ ഷെൽട്ടർ ഹോമിലേക്ക് മാറ്റി

ആലുവ ശിവരാത്രി മണപ്പുറത്ത് തങ്ങിയിരുന്ന 150ഓളം പേരെ നഗരസഭാ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. രാജ്യത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. തെരുവിൽ കഴിയുന്നവരെ താത്കാലികമായി പുനരധിവസിപ്പിക്കുമെന്നും പിന്നീട് തെരുവിൽ കണ്ടാൽ അവർക്കെതിരെ നിയമ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു
കഴിഞ്ഞ മൂന്നു ദിവസങ്ങളായി ആലുവ ശിവരാത്രി മണപ്പുറത്ത് തങ്ങിയിരുന്ന 150ഓളം പേരെയാണ് നഗരസഭയുടെ നേതൃത്വത്തിൽ വിവിധ ഷെൽറ്ററുകളിലേക്ക് മാറ്റിയത് .ഇത്രയും ആളുകൾ ശിവരാത്രി മണപ്പുറത്ത് തങ്ങുന്നത് രോഗഭീഷണി ഉണ്ടാകുമെന്ന് കണ്ടാണ് പോലീസിൻ്റെ സഹായത്തോടെ നഗരസഭ വിവിധ ഷെൽറ്ററുകളിലേക്ക് മാറ്റിയത്. സന്നദ്ധസംഘടനകൾ ഇവിടെ ഭക്ഷണം എത്തിക്കുന്നതോടെ ഇവിടെ തങ്ങുന്നവരുടെ എണ്ണവും കൂടിയിരുന്നു. നഗരസഭ ഒരുക്കുന്ന ഷെൽട്ടറുകളിൽ ഭക്ഷണം അടക്കം എല്ലാ സൗകര്യങ്ങളും നൽകുമെന്ന് ആലുവ എംഎൽഎ അൻവർ സാദത്ത് പറഞ്ഞു. പൊതുസ്ഥലങ്ങളിൽ നിന്ന് ഷെൽട്ടറുകകളിലേക്ക് മാറ്റുന്നവരെ വീണ്ടും ഈ ഭാഗങ്ങളിൽ കണ്ടാൽ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ആലുവ റൂറൽ എസ്പി കെ. കാർത്തിക് അറിയിച്ചു.
ആലുവ നഗരസഭ ടൗൺഹാൾ, ഗേൾസ് ഹൈസ്കൂൾ കെട്ടിടം എന്നിവിടങ്ങളിലേക്ക് ആണ് തെരുവിൽ കഴിയുന്നവരെ മാറ്റിയത്. സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം ഏകോപ്പിപ്പിച്ച് നടപ്പാക്കാനാണ് പൊലീസിന്റെ തീരുമാനം.
Story Highlights: About 150 persons who were staying in manappuram were shifted to the municipal shelter home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here