ഈസ്റ്ററോടെ കൊവിഡ് ഭീതി പൂര്‍ണമായും ഒഴിയും : ഡോണള്‍ഡ് ട്രംപ്

ഈസ്റ്ററോടെ കൊവിഡ് ഭീതി പൂര്‍ണമായും ഒഴിയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അധികം വൈകാതെ തന്നെ രാജ്യം പൂര്‍വസ്ഥിതിയിലാകുമെന്നും ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തൊട്ടാകെയുള്ള പള്ളികള്‍ വിശ്വാസികളാല്‍ നിറയുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഏപ്രില്‍ 12ന് ഈസ്റ്റര്‍ ദിനത്തിന് മുന്‍പ് രാജ്യം കൊവിഡ് ഭീഷണിയില്‍ നിന്ന് മുക്തമായി മുന്നോട്ടുകുതിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
അധികം വൈകാതെ തന്നെ രാജ്യം പൂര്‍വസ്ഥിതിയിലാകുമെന്നും ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തൊട്ടാകെയുള്ള പള്ളികള്‍ വിശ്വാസികളാല്‍ നിറയുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. അധികം വൈകാതെ തന്നെ രാജ്യത്ത് കാര്യങ്ങള്‍ സജീവമായില്ലെങ്കില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടേണ്ടിവരികയെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. രാജ്യം അസ്ഥിരതയിലാകും. ആയിരക്കണിന് ആളുകള്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടാകും. എല്ലാ തരത്തിലുള്ള പ്രശ്നങ്ങളുമുണ്ടാകുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇരുട്ടിനൊടുവില്‍ വെളിച്ചം കണ്ട് തുടങ്ങിയെന്നും കടുത്ത യാഥാര്‍ത്ഥ്യങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലായിരിക്കും തീരുമാനങ്ങളെടുക്കുകയെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം കൊവിഡ് 19 പ്രതിരോധത്തിനായി രണ്ട് ട്രില്യണ്‍ ഡോളറിന്റെ ധനസഹായത്തിന് സെനറ്റ് അനുമതി നല്‍കിയിട്ടുണ്ട്. നികുതിയിളവ്, വായ്പകള്‍, ആശുപത്രികള്‍ക്ക് ധനസഹായം, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ധനസഹായം എന്നിവയെല്ലാം ഉള്‍പ്പെടുന്ന പ്രത്യേക പാക്കേജാണ് സെനറ്റ് പാസാക്കിയിരിക്കുന്നത്.
Story Highlights- Easter, covid 19 completely poured out, Donald Trump, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here