ലോക പ്രശസ്ത ഷെഫ് ഫ്‌ളോയിഡ് കാർഡോസ് കൊവിഡ് ബാധിച്ച് മരിച്ചു

ലോക പ്രശസ്ത ഷെഫ് ഫ്‌ളോയിഡ് കാർഡോസ് കൊവിഡ് ബാധിച്ച് മരിച്ചു. ന്യൂയോർക്ക് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.

ബോംബെ കാന്റീൻ, ഒ പെദ്രോ, ബോംബെ സ്വീറ്റ് ഷോപ്പ് എന്നീ ഭക്ഷണശാലകളുടെ സഹ സ്ഥാപകനായ കാർഡോസ് ഇന്നലെ വൈകീട്ടോടെയാണ് മരിച്ചത്.

ഫ്‌ളോയിഡുമായി സമ്പർക്കിത്തിലേർപ്പെട്ടവരോട് ഉടൻ ആരോഗ്യ വിഭാഗത്തെ അറിയിക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇന്ത്യ സന്ദർശനത്തിനിടെ അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടവരോടും നിരീക്ഷണത്തിലിരിക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.

ന്യൂയോർക്ക്, മുംബൈ എന്നിവിടങ്ങളിലെ നിരവധി ഭക്ഷണശാലകൾക്ക് പിന്നിൽ ഫ്‌ളോയിഡായിരുന്നു. ടോപ് മാസ്റ്റർ ഷെഫ് എന്ന ടെലിവിഷൻ പരിപാടിയിലെ താരമായിരുന്നു ഫ്‌ളോയിഡ്. വൺ സ്‌പൈസ്, ടു സ്‌പൈസ്, ഫ്‌ളേവർ വാല എന്നീ രണ്ട് പുസ്തകങ്ങളും ഫ്‌ളോയിഡ് രചിച്ചിട്ടുണ്ട്.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top