കൊവിഡ് 19; വാര്‍ റൂം സജ്ജമാക്കി സംസ്ഥാന സര്‍ക്കാര്‍

കൊവിഡ് 19 നെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി വാര്‍ റൂം സജ്ജമാക്കി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിലെ കോണ്‍ഫറന്‍സ് ഹാള്‍ ഓഫീസാക്കി ഒരു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. 24 മണിക്കൂറും ഈ ഓഫിസ് പ്രവര്‍ത്തനസജ്ജമായിരിക്കും.
പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്റെ നേതൃത്വത്തിലായിരിക്കും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കൂടാതെ മറ്റ് അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥരും കണ്‍ട്രോള്‍ റൂമിന്റെ ചുമതലയില്‍ ഉണ്ടായിരിക്കും. ഇവര്‍ ഷിഫ്റ്റ് അടിസ്ഥാനമായിരിക്കും വാര്‍ റൂം ചുമതല നിര്‍വഹിക്കുക.
ആരോഗ്യം, പൊലീസ്, റവന്യൂ, തദ്ദേശഭരണം, ഗതാഗതം, ഭക്ഷ്യ സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകള്‍ വാര്‍ റൂം കേന്ദ്രമാക്കി ഒന്നിച്ചുള്ള പ്രവര്‍ത്തനം നടത്തും. ഈ വിഭാഗങ്ങളില്‍ നിന്നെല്ലാം ജനങ്ങള്‍ക്കാവശ്യകാര്യങ്ങള്‍ ഫലപ്രദമായ രീതിയില്‍ നടപ്പില്‍ വരുത്താനാണ് വാര്‍ റൂം കൊണ്ട് ലക്ഷ്യമിടുന്നത്. ഇന്ന് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് വാര്‍ റൂം പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്.
Story highlight: Covid 19, The state government has set up the war room
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here