കൊവിഡ് 19; സൊമാലിയൻ ഇതിഹാസ ഫുട്ബോളർ മരണപ്പെട്ടു

കൊവിഡ് 19 വൈറസ് ബാധയെ തുഇറ്റർന്ന് സൊമാലിയൻ ഇതിഹാസ ഫുട്ബോൾ താരം മുഹമ്മദ് ഫറ മരണപ്പെട്ടു. 59 വയസ്സുകാരനായ ഫറ ലണ്ടനിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണപ്പെട്ടത്. ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷനും സൊമാലി ഫുട്ബോൾ ഫെഡറേഷനും ഫറയുടെ മരണം സ്ഥിരീകരിച്ച് പ്രസ്താവന പുറത്തിറക്കി.
ഒരാഴ്ച മുൻപാണ് ഫറയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹം നോർത്ത്‌വെസ്റ്റ് ലണ്ടൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച സ്ഥി വഷളാവുകയും അദ്ദേഹം മരണത്തിനു കീഴടങ്ങുകയുമായിരുന്നു. സൊമാലിയയിൽ കായിക മന്ത്രിയുടെ ഉപദേശകനായി സേവനം ചെയ്തുവരികയായിരുന്നു ഫറ.
സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ മുൻ പ്രസിഡന്റ് ലോറെസൻസോ സാൻസ്, സ്പെയിനിലെ ഫുട്ബോൾ പരിശീലകനായിരുന്ന ഫ്രാൻസിസ്കോ ഗാർഷ്യ എന്നിവരാണ് മുൻപ് ഫുട്ബോൾ മേഖലയിൽ കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടത്.
നേരത്തെ, കൊവിഡ് 19 സ്ഥിരീകരിച്ച ആഴ്സണൽ പരിശീലകൻ മൈക്കൽ അർട്ടേറ്റ രോഗമുക്തനായിരുന്നു. രോഗം സ്ഥിരീകരിച്ച് 11 ദിവസങ്ങൾക്കു ശേഷമാണ് അർട്ടേറ്റ രോഗമുക്തനായത്. താൻ ഭേദമായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
ഫെബ്രുവരി 27ന് ഒളിമ്പിയാക്കോസുമായി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷമാണ് അർട്ടേറ്റ അസുഖബാധിതനായത്. ഒളിമ്പിയാക്കോസ് പ്രസിഡൻ്റ് ഉടമ ഇവാന്‍കാസ് മാരിനിക്കോസിന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആഴ്സണലിൻ്റെ 8 താരങ്ങൾ സ്വയം ഐസൊലേഷനിലായിരുന്നു. മറ്റ് ആഴ്സണൽ താരങ്ങൾക്ക് അസുഖബാധ സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ അർട്ടേറ്റ അസുഖബാധിതനാണെന്ന് വൈകാതെ കണ്ടെത്തി. ഇതേത്തുടർന്ന് ഇദ്ദേഹത്തെ ഐസൊലേഷനിലാക്കുകയായിരുന്നു.
Story Highlights: Somali Football Federation have announced the passing away of their former player Mohammed Farah who died in a London hospital after contracting Covid-19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here