Advertisement

മുംബൈ ചേരികളിൽ നാല് പേർക്ക് കൊവിഡ്

March 26, 2020
Google News 1 minute Read

മുംബൈ ചേരികളിൽ നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

പരേലിലെ അറുപത്തിയഞ്ചുകാരിക്കും കലേനിയിലെ 37 കാരിക്കുമാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവർ ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ യുവതിയാണ്. ഘട്ട്‌കോപാർ ചേരിയിലെ 68കാരിക്കും 25കാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ഇതുവരെ 14 പേരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ശ്രീനഗറിൽ 65 കാരനാണ് മരിച്ചത്. നേരത്തെ ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 124 ആയി ഉയർന്നു. ഗോവയിൽ ആദ്യത്തെ പോസിറ്റീവ് കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതുവരെ 657 പേരാണ വൈറസ് ബാധിതരായി രാജ്യത്തുള്ളത്.

Read Also : ജമ്മു കശ്മീരിൽ കൊവിഡ് മരണം; രാജ്യത്തെ മരണസംഖ്യ 14 ആയി

അതേസമയം, കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ടോൾ പിരിവ് താത്ക്കാലികമായി നിർത്തിവയ്ക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉത്തരവിട്ടു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ തയാറായതായി ഡൽഹി എയിംസ് ആശുപത്രി ഡയറക്ടർ അറിയിച്ചു. നാഗ്പൂരിൽ ഡോർ ടു ഡോർ കൊറോണ സർവേ നടത്തും. ശ്രീനഗറിൽ വിദേശത്ത് നിന്നെത്തിയ 152 പേരെ ജില്ലാ ഭരണകൂടം കണ്ടെത്തി നിരീക്ഷണത്തിലാക്കി. ആൾക്കൂട്ടമുണ്ടാക്കി പച്ചക്കറി വിതരണം നടത്തിയെന്ന് ആരോപിച്ച് പുതുച്ചേരി എംഎൽഎ ജോൺകുമാറിനെതിരെ പൊലീസ് കേസെടുത്തു.

Story Highlights – coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here