കൊവിഡ് 19 : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമസേനയുടെ ഒന്‍പത് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തിനായി ഒന്‍പത് ക്വാറന്റൈന്‍ കേന്ദ്രങ്ങളൊരുക്കി ഇന്ത്യന്‍ വ്യോമസേന. ഓരോ കേന്ദ്രത്തിലും ഇരുനൂറ് മുതല്‍ മുന്നൂറു പേരെ വരെ പാര്‍പ്പിക്കാന്‍ കഴിയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യോമസേനയുടെ നോഡല്‍ എയര്‍ഫോഴ്സ് ബെയ്സുകളിലാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്.

കൂടാതെ കൊവിഡ് 19 പരിശോധന നടത്തുന്ന എയര്‍ഫോഴ്സിന്റെ ആദ്യ ലബോറട്ടറി ബംഗളൂരുവിലെ എയര്‍ഫോഴ്സ് കമാന്‍ഡ് ആശുപത്രിയില്‍ ആരംഭിച്ചു. നിലവില്‍ വ്യോമസേനാ വിമാനങ്ങള്‍ ഉപ.ാേഗിച്ചാണ് ജമ്മു കശ്മീരിലേക്ക് ഡോക്ടര്‍മാരെയും അവശ്യ മരുന്നുകളും എത്തിക്കുന്നത്. നേരത്തെ ചൈനയിലും ജപ്പാനിലും ഇറാനിലും കുടുങ്ങിയ നിരവധിപേരെ വ്യോമസേന വിമാനങ്ങള്‍ ഉപയോഗിച്ച് ഒഴിപ്പിച്ചിരുന്നു.

അതേസമയം, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ സേനാ വിഭാഗങ്ങളുടെ തലവന്മാരുടെ യോഗം കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട വിവിധ നടപടികള്‍ ചര്‍ച്ച ചെയ്തു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് എല്ലാാ സഹായവും നല്‍കാന്‍ പ്രതിരോധമന്ത്രി വിവിധ സേനാ വിഭാഗങ്ങളോട് നിര്‍ദേശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top