Advertisement

മലമ്പുഴ ജില്ലാ ജയിലിൽ നിർമ്മിച്ച സാനിറ്റൈസർ കുടിച്ചു; റിമാൻഡ് തടവുകാരൻ മരിച്ചു

March 26, 2020
Google News 1 minute Read

പാലക്കാട് സാനിറ്റൈസർ കുടിച്ച റിമാൻഡ് തടവുകാരൻ മരിച്ചു. മുണ്ടൂർ സ്വദേശിയായ അയ്യപ്പനാണ് മരിച്ചത്. മലമ്പുഴ ജില്ലാ ജയിലിൽ വെച്ചാണ് ഇയാൾ സാനിറ്റൈസർ കുടിച്ചത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഛർദിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

2 മോഷണ കേസുകളിൽ പ്രതിയായ അയ്യപ്പനെ ഫെബ്രുവരി 18 നാണ് മലമ്പുഴ ജയിലിൽ റിമാൻഡ് ചെയ്തത്. കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ജില്ലാ ജയിലിൽ സാനിറ്റൈസർ നിർ മിച്ചിരുന്നു. ഇതാണ് തടവുകാരൻ കുടിച്ചത്. തടവുകാരൻ മരിച്ച സാഹചര്യത്തിൽ മലമ്പുഴ ജില്ലാ ജയിലിലെ സാനിറ്റൈസർ നിർമാണം നിർത്തി വെച്ചു.

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 76,542 പേരാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസം ഒന്‍പത് പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരികരിച്ചിരുന്നു. പാലക്കാട് നിന്നുള്ള രണ്ടു വ്യക്തികള്‍ക്കും എറണാകുളത്ത് നിന്നുള്ള മൂന്ന് പേര്‍ക്കും പത്തനംതിട്ടയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും ഇടുക്കിയില്‍ നിന്നുള്ള ഒരാള്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതോടെ കേരളത്തില്‍ 118 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 112 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

76,010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 122 പേരെയാണ് ഇന്നലെ ആശുപത്രികളില്‍ അഡ്മിറ്റാക്കിയത്. രോഗലക്ഷണങ്ങള്‍ ഉള്ള 4902 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3465 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Story Highlights: prisoner drink sanitizer died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here