‘എന്നെ നീക്കം ചെയ്യാൻ ശ്രമിച്ച് നോക്കു’; ലോക്ക് ഡൗണിൽ പൊലീസിന് നേരെ വാൾ ചുഴറ്റി സ്വയം പ്രഖ്യാപിത ആൾ ദൈവം

ലോക്ക് ഡൗണിനോട് സഹകരിക്കാതെ പൊലീസിന് നേരെ വാൾ ചുഴറ്റി സ്വയം പ്രഖ്യാപിത ആൾ ദൈവം ‘മാ ആദി ശക്തി’. ആളുകളെ വിളിച്ചുകൂട്ടി മതപര ചടങ്ങ് നടത്തുന്നത് തടയാനെത്തിയ പൊലീസിന് നേരെയായിരുന്നു ഇവരുടെ അതിക്രമം. ലക്ക്‌നൗവിലാണ് സംഭവം.
ഉത്തർ പ്രദേശിലെ ദിയോരിയ ജില്ലയിലെ മെഹ്ദ പൂർവയിലുള്ള വസതിയിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. സർക്കാർ നിർദേശങ്ങൾ ലംഘിച്ച് ആളുകൾ തടിച്ചുകൂടിയത് അറിഞ്ഞ് രണ്ട് ട്രക്കുകളിലായി എത്തിയ പൊലീസിന് നേരെയാണ് തന്നെയൊന്ന് നീക്കം ചെയ്യാൻ ശ്രമിച്ചുനോക്കുവെന്ന് പറഞ്ഞ് വെല്ലുവിളിച്ചത്. ഒടുവിൽ ലാത്തി ചാർജിലൂടെയാണ് ആൾ ദൈവത്തേയും ഭക്തരെയും നീക്കം ചെയ്തത്.
സാമൂഹിക അകലം പാലിക്കുക, അഞ്ച് പേരിൽ കൂടുതൽ ഒത്തുകൂടാതിരിക്കുക തുടങ്ങിയ സർക്കാർ നിർദേശങ്ങൾ കാറ്റിൽ പറത്തിയാണ് മതപരമായ ചടങ്ങ് സംഘടിപ്പിച്ചത്. ഇവരെ പൊലീസ് അറസ്റ്റഅ ചെയ്ത് നീക്കം ചെയ്തു. പ്രദേശത്ത് ലോക്ക് ഡൗൺ പുനഃസ്ഥാപിച്ചു.
Story Highlights- lock down,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here