സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ ദിവസ വേതനക്കാർക്ക് ശമ്പളം മുടങ്ങില്ല

കേരള ബാങ്ക് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ജോലി ചെയ്യുന്ന ദിവസവേതനക്കാരായ ജീവനക്കാര്‍ക്ക് കൊവിഡ് 19 പ്രതിസന്ധി മറികടക്കുന്നത് വരെയുള്ള കാലയളവില്‍ ദിവസവേതനം നല്‍കണമെന്ന് നിര്‍ദേശം നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
കളക്ഷന്‍ ഏജന്റുമാര്‍, അപ്രൈസര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവര്‍ക്കും നിത്യവൃത്തിക്കാവശ്യമായ വേതനം ഉറപ്പ് വരുത്തും. സംസ്ഥാന സഹകരണ രാജിസ്ട്രാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സഹകരണ സംഘങ്ങള്‍ക്കും അവയുടെ ഉപസ്ഥാപനങ്ങള്‍ക്കും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: coronavirus,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here