Advertisement

നഗരം അണുവിമുക്തമാക്കാന്‍ നടപടികളുമായി തിരുവനന്തപുരം കോർപറേഷന്‍

March 26, 2020
Google News 1 minute Read

കൊവിഡ് 19 പശ്ചാത്തലത്തിൽ നഗരം അണുവിമുക്തമാക്കാന്‍ നടപടികളുമായി തിരുവനന്തപുരം കോർപറേഷന്‍. ആരോഗ്യവിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് നഗരസഭാ പരിധിയില്‍ ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് തീരുമാനം.

കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി തലസ്ഥാന നഗരവും പരിസരവും അണുവിമുക്തമാക്കുന്ന തിരക്കിലാണ് തിരുവനന്തപുരം നഗരസഭ. അണുനാശിനി ചേർത്ത വെള്ളം പമ്പുചെയ്താണ് നഗരത്തിന്‍റെ ഓരോ ഇടങ്ങളും ശുചീകരിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാൻഡുകള്‍, ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങള്‍, മാർക്കറ്റുകള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങി നഗരത്തിന്‍റെ ഓരോ ഇടങ്ങളും വെടിപ്പാക്കാന്‍ ആരോഗ്യവിഭാഗം ജീവനക്കാർ സർവസജ്ജമാണ്.

ലോക് ഡൗണ്‍ ആയതിനാല്‍ ആളുകളുടെ സാന്നിധ്യം കുറവാണെന്നതും അണുനാശിനി പ്രയോഗത്തിനും നഗരശുചീകരണത്തിനും അനുകൂല സാഹചര്യമാണ്. ഇത് കൂടി കണക്കിലെടുത്താണ് നഗരസഭയുടെ നടപടി.

Story Highlights: coronavirus, thiruvananthapuram corporation,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here