ആശുപത്രികളിൽ കൂട്ടിരിപ്പിന് തയാറായിട്ടുള്ള യുവാക്കൾ പേര് രജിസ്റ്റർ ചെയ്യണം

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിൽ കഴിയുന്നവർക്ക് കൂട്ടിരിക്കാൻ തയാറുള്ള യുവാക്കൾ പേര് രജിസ്റ്റർ ചെയ്യണം. ആശുപത്രികളില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് കൂട്ടിരിക്കാന്‍ യുവജനങ്ങള്‍ രംഗത്തു വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. ഇതിനായി ഡിഫന്‍സ് ഫോഴ്സിലൂടെ യുവാക്കളെ സന്നദ്ധമാക്കുകയാണ് സംസ്ഥാന യുവജന കമ്മീഷന്‍.

യൂത്ത് ഡിഫന്‍സ് ഫോഴ്സില്‍ അംഗമാവാന്‍ താത്പര്യമുള്ളവര്‍ https://forms.gle/Q6jWkHLHL4CRjWfb8 എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനോടകം ആയിരത്തഞ്ഞൂറോളം യുവാക്കള്‍ ഫോഴ്സിന്റെ അംഗമായിട്ടുണ്ട്.

അതേസമയം, കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും സംഘടനയുടെ നിറം കാണിക്കാനോ മേന്മ കാണിക്കാനോ ഉള്ള സന്ദര്‍ഭമായി കരുതരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ആകെയുള്ള പ്രശ്‌നങ്ങള്‍ ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ ഇരുന്ന പരിഹരിക്കാന്‍ കഴിയുന്നതല്ല. അതിനാല്‍ അതി വിപുലമായ വികേന്ദ്രീകൃത സംവിധാനം ഉണ്ടാക്കും. വാര്‍ഡ്തല സമിതികള്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സന്നദ്ധ പ്രവര്‍ത്തകരെ വാര്‍ഡ് തലത്തില്‍ വിന്യസിക്കും. കൂടുതല്‍ പേരെ സന്നദ്ധപ്രവര്‍ത്തനത്തിനായി കണ്ടെത്തും. അവരെ നിലവിലുള്ള ആവശ്യത്തിന് അനുസൃതമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുക. ഏതെങ്കിലും സംഘടനയുടെ നിറം കാണിക്കാനോ മേന്മ കാണിക്കാനോ ഉള്ള സന്ദര്‍ഭമായി ഇതിനെ എടുക്കരുത്. പൊതുവായി എല്ലാവരും സഹായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Covid 19,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More