കാബൂളിലെ സിക്ക് ഗുരുദ്വാര ആക്രമണം; പിന്നിൽ മലയാളിയെന്ന് സൂചന

കാബൂളിലെ സിക്ക് ഗുരുദ്വാര ആക്രമണത്തിനു പിന്നിൽ കാസർഗോഡ് സ്വദേശിയെന്ന് സൂചന. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയായ മുഹ്സിനാണ് ചാവേർ സംഘത്തെ നയിച്ചതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. 2017-18 കാലം മുതൽ മുഹ്സിനെ കാണാനില്ലായിരുന്നു. ഐഎസ് ആശയങ്ങളിൽ ആകൃഷ്ടനായ ഇയാൾ ദുബായിൽ നിന്നും കാബൂളിലേക്ക് പോയതായാണ് വിവരം.

കാസർഗോഡുള്ള ഇയാളുടെ വസതിയിൽ എൻഐഎ സംഘം എത്തി വീട്ടിലുണ്ടായിരുന്ന ഫോണുകൾ പിടിച്ചെടുത്തു എന്നാണ് വിവരം. കേന്ദ്ര ഇൻ്റലിജൻസ് നൽകിയ വിവര പ്രകാരം സംസ്ഥാന ഇൻ്റലിജൻസ് സമാന്തരമായി വിഷയത്തിൽ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്.

Updating..

Story Highlights: attack on sikh gurudvara kabul malayali

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top