Advertisement

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊവിഡ് 19 സ്ഥിരീകരിച്ചു

March 27, 2020
Google News 3 minutes Read

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍സണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ നിലയിൽ ആശങ്കയില്ലെന്നും ഐസൊലേഷനിൽ കഴിയുകയാണെന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു.

“കഴിഞ്ഞ 24 മണിക്കൂറുകളായി എനിക്ക് ചില രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ കൊവിഡ് 19 ടെസ്റ്റ് എനിക്ക് പോസിറ്റീവാണ്. ഞാനിപ്പോൾ സ്വയം ഐസൊലേഷനിലാണ്. പക്ഷേ, വീഡീയോ കോൺഫറസുകളിലൂടെ സർക്കാർ സംവിധാനങ്ങളെ നയിക്കും.”- ട്വീറ്റിൽ അദ്ദേഹം പറയുന്നു.

ബ്രിട്ടണിൽ 11600ലധികം പോസിറ്റീവ് കേസുകളാണ് ഉള്ളത്. 578 പേർ മരണപ്പെട്ടു.

Story Highlights: british pm boris johnson tested covid 19 positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here